Today: 02 Jul 2024 GMT   Tell Your Friend
Advertisements
യുഎസില്‍ ബൈഡനു പകരം മിഷേലോ കമലയോ സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യമുയരുന്നു
Photo #1 - America - Otta Nottathil - us_election_biden_obama_kamala
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തില്‍ ഡോണള്‍ഡ് ട്രംപിനു മുന്നില്‍ പതറിയ ജോ ബൈഡന്‍റെ ഭാവിയെച്ചൊല്ലി ചര്‍ച്ചകള്‍. ബൈഡനെ പിന്‍വലിച്ച് മറ്റൊരു നേതാവിനെ ഡെമൊക്രറ്റുകള്‍ ഉയര്‍ത്തിക്കൊണ്ടുവരുമോ എന്നാണു യുഎസ് മാധ്യമങ്ങളും നിരീക്ഷകരും ഉറ്റുനോക്കുന്നത്. എണ്‍പത്തൊന്നുകാരന്‍ ബൈഡന്‍, ട്രംപിന്‍റെ വാദങ്ങള്‍ക്കു മുന്നില്‍ യഥാര്‍ഥത്തില്‍ കുഴങ്ങിയിരുന്നു. പ്രായാധിക്യം ബൈഡന്‍റെ ഓര്‍മയെ ബാധിച്ചോ എന്നും സംശയം ശക്തമാണ്.

ൈ്രപമറിയില്‍ വിജയിച്ച സ്ഥാനാര്‍ഥിയെ മാറ്റുക യുഎസിലെ രീതിയല്ല. എന്നാല്‍, ബൈഡന്‍ ഡെമൊക്രറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്നതിനാല്‍ പുനരാലോചനയ്ക്ക് സാധ്യതയുണ്ടെന്നാണു മാധ്യമങ്ങളുടെ നിഗമനം. ഓഗസ്ററ് 19 മുതല്‍ 22 വരെ ഷിക്കാഗോയില്‍ നടക്കുന്ന ഡെമൊക്രറ്റിക് നാഷണല്‍ കണ്‍വെന്‍ഷനിലാണ് ഔദ്യോഗിക സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുക. അതില്‍ ബൈഡനെ മാറ്റിയാല്‍ അതു യുഎസില്‍ പുതിയ ചരിത്രമായിരിക്കും. ഒരുപക്ഷേ സ്വയം മാറിനില്‍ക്കാന്‍ ബൈഡനെ പ്രേരിപ്പിക്കാനും സാധ്യത തള്ളാനാവില്ല.

ബൈഡന്‍ മാറിയാല്‍ പകരം മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ പത്നി മിഷേല്‍ ഒബാമ, ഇപ്പോഴത്തെ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്, കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസോം, ഇല്ലിനോയ്സ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്കെര്‍ തുടങ്ങി നിരവധി പേരുകള്‍ ഉയരുന്നുണ്ട്. എന്നാല്‍, ബൈഡനെ പിന്തുണച്ച് ബരാക് ഒബാമ തന്നെ ഇന്നലെ രംഗത്തെത്തി. ചില ദിവസം സംവാദത്തില്‍ മികച്ച പ്രകടനം നടത്താനാവില്ലെന്നും അതു സ്വാഭാവികമാണെന്നും ഒബാമ പറഞ്ഞു.
- dated 30 Jun 2024


Comments:
Keywords: America - Otta Nottathil - us_election_biden_obama_kamala America - Otta Nottathil - us_election_biden_obama_kamala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
sunita_return_delay
സുനിത വില്യംസിന്റെ തിരിച്ചുവരവ് മാസങ്ങളോളം വൈകും Recent or Hot News
തുടര്‍ന്നു വായിക്കുക
biden_trump_debate_ageing
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബൈഡന്റെ പ്രായാധിക്യം സ്വന്തം പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
sunita_wiilliams_iss
സുനിത വില്യംസിന്റെ ബഹിരാകാശ വാഹനത്തിനു തകരാര്‍; മടക്കയാത്ര അനിശ്ചിതത്വത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
trump_indins_green_card
ബിരുദ സര്‍ട്ടിഫിക്കറ്റിനൊപ്പം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രീന്‍ കാര്‍ഡും നല്‍കണം: ട്രംപ്
തുടര്‍ന്നു വായിക്കുക
jesus_ban_in_us_city_prayer
പ്രാര്‍ഥനയില്‍ 'യേശു' വേണ്ടെന്ന് യുഎസ് നഗരത്തില്‍ ഉത്തരവ്
തുടര്‍ന്നു വായിക്കുക
sunita_williams_travel_deffered_again
സുനിത വില്യംസിന്റെ ബഹിരാകാശ യാത്ര വീണ്ടും മാറ്റി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us